Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remark Against

മോദിക്കെതിരേയുള്ള പരാമർശം: സ​​​​മ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​വ​​​​ശ്യം ത​​​​ള്ളി

മും​​​​ബൈ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​ക്കെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു​​​​ള്ള കേ​​​​സി​​​​ലെ സ​​​​മ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.


കേ​​​​സി​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി സ​​​​മ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണു ജ​​​​സ്റ്റീസ് എ​​​​ന്‍.​​​​ആ​​​​ര്‍. ബോ​​​​ര്‍ക്ക​​​​ർ നി​​​​രാ​​​​ക​​​​രി​​​​ച്ച​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യില്‍ ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് രാ​​​ഹു​​​ലി​​​ന് ആ​​​​റാ​​​​ഴ്ച​​​​ത്തെ ഇ​​​​ള​​​​വ് കോ​​​​ട​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നും സ​​​​മ​​​​യം ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ട്.മോ​​​​ദി​​​​യെ കൊ​​​​ള്ള​​​​ക്കാ​​​​രു​​​​ടെ നേ​​​​താ​​​​വെ​​​​ന്നു രാ​​​​ഹു​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് മ​​​​ഹേ​​​​ഷ് ശ്രീ​​​​ശ്രീ​​​​മാ​​​​ൾ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യാ​​​ണ് നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്ന​​​ത്.

Latest News

Corehub Up